Title
Kaanekkaane
Year
2021
Director
Manu Ashokan
Music
Ranjin Raj
Lyrics
Vinayak Sasikumar
Singers
Sithara Krishnakumar




Lyrics in Malayalam

പാൽ നിലാവിൻ പൊയ്കയിൽ 
വെൺ തുഷാരം പെയ്തപോൽ 
എൻ കിനാവും മഞ്ഞുതൂകും 
നിൻ മുഖം ഞാൻ കാണെക്കാണെ 

പാൽ നിലാവിൻ പൊയ്കയിൽ
 
നിൻ വസന്തം 
കൈ തൊടുമ്പോൾ 
ഒരായിരം ദളങ്ങളായ് 
വിരിഞ്ഞു മാനസം 
കൺ നിറഞ്ഞാൽ 
നിൻ സ്വകാര്യം 
തലോടലായ് മൊഴിഞ്ഞിടും 
നിറഞ്ഞ സാന്ത്വനം 
  
നോവും നേരം നീയെന്നുള്ളിൽ 
മെല്ലെ പുൽകും തെന്നൽ പോലെ 
വാടും നേരം വേനൽ ചൂടിൽ 
മാരി തൂവൽ വീശുമ്പോലെ 
ഒരേ സ്വരങ്ങളിൽ 
നാം സാമ ഗാനമായി
 
നിൻ നിഴൽപോൽ വേർപെടാതെ 
വിമൂഖമായ് അഗാധമായ് 
അലിഞ്ഞു ചേർന്നിടാം 

ഈ കരങ്ങൾ കൈ വിടാതെ 
സുഖങ്ങളിൽ നിരാശയിൽ 
നടന്നു നീങ്ങിടാൻ
 
ഇന്നീ സ്വപ്നം തീരാതെങ്കിൽ 
സങ്കൽപ്പങ്ങൾ നീരായെങ്കിൽ 
തമ്മിൽ തമ്മിൽ മോഹം ചൊല്ലി 
എന്നും നീയെൻ ചാരെയെങ്കിൽ
 
അറിഞ്ഞുവെങ്കിൽ നീ  
എൻ സ്നേഹ നൊമ്പരം 

പാൽ നിലാവിൻ പൊയ്കയിൽ 
വെൺ തുഷാരം പെയ്തപോൽ 
എൻ കിനാവും മഞ്ഞുതൂകും 
നിൻ മുഖം ഞാൻ കാണെക്കാണെ


Lyrics in English

Paal nilavin poykayil
Ven thusharam peythapol
En kinavum manju thookum
Nin mukham njan kaanekkaane

Paal nilavin poykayil

Nin vasantham
Kayy thodumbol
Oraayiram dhalangalay
Virinju maanasam

Kann niranjal
Nin swakaaryam
Thalodalay mozhinjidum
Niranja saanthwanam

Novum neram neeyennullil
Melle pulkum thennalpole
Vaadum neram venal choodil
Maari thooval veeshumpole

Ore swarangalil
Naam saama gaanamaay

Nin nizhalpol verpedathe
Vimookhamay agaathamay
Alinju chernnidaam

Ee karangal
Kayy vidaathe
Sukhangalil niraashayil
Nadannu neengidan

Inee swapnam theerathengil
Sangalpangal neerayengil
Thammil thammil moham cholli
Ennum neeyen chareyengil

Arinjuvengil nee
Enn snehanombaram

Paal nilavin poykayil
Ven thusharam peythapol
En kinaavum manju thookum
Nin mukham njan kaanekkaane